ഇതാ,
മറുകില്‍ നിന്ന്,
കക്ഷത്തിലേക്ക്.
പിന്നെ,
തോളെല്ലുകള്‍,
രൊറ്റ വെട്ടു മുറിഞ്ഞു-
രണ്ടാവണം.
നടുഭാഗത്തായി അടരുമ്പോള്‍,
മകളുടെ,
വിലാപംകേള്‍ക്കാം.
അവിടെയാണ് കുഴിയില്‍ നിന്ന്പോലും-
ഞെരബുകളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യേണ്ടത് .
തുരുമ്പ് കടം കൊണ്ട വാരിയെല്ലുകള്‍ക്കു മുകളിലൂടെ-
ആസക്തിയെ ചുഴിഞ്ഞെടുത്ത കത്തി മുനകള്‍,
നൃത്തമിടുമ്പോള്‍ ഓര്‍ക്കണം .
അവിടെ ആണ് കാമാര്‍ത്തമായ നിനവുകള്‍ കൊണ്ട്,
മുറിഞ്ഞു തൂങ്ങിയ ശരീര ഭാരത്തെ,
നിരാലംബരായ ദൈവങ്ങള്‍ കയ്യേറിയത് .
എന്ത് കൊണ്ടാണ്..
പഴുപ്പിന്റെ ബോധങ്ങളെ പെറ്റു കൂട്ടുന്ന -
ഈഥറിന് പൊട്ടിയോലിക്കും കാല്‍ പെരുമാറ്റങ്ങറിയാത്തത്,
ആഴത്തില്‍ വെട്ടി മുറിക്കപെട്ട.
നിരായുധരായ കമിതാക്കളുടെ ദയനീയത,
ഉളി താഴ്ന്നിറങ്ങിയ ഇരുപ് മേശകള്‍ അനുഭവിക്കാത്തത്,
സ്വന്തം രതിയിലേക്ക് വരിഞ്ഞു കെട്ടിയ,
കൈകളുള്ള കത്രികള്‍ക്ക്,
ഇനിയും പിഴിഞ്ഞ് തീരാത്ത.
ഉഷ്ണ ഞെരബുകളെ തിരിച്ചറിയാത്തത്,
രോഗാതുരമായ നിഴലുകളുടെ നൂല്‍ വഴികളിലൂടെ,
സൂചിമുനകളുടെ തിരമാലകൾ തുളച് ചോഴുകുമ്പോള്..
ഏതോ ആണ്,
കൊടുത്ത ജന്മത്തിനു പകരം ചോര ചവര്‍ക്കുന്ന,
പിടിവള്ളികള്‍ തന്ന പ്രേയസിക്ക് വീതമായത്..
ഇതാണ് കടം കയറിയ കാല്‍ വണ്ണംകളിലെ-
പൊറുക്കാന്‍ മറന്നു പോയ വൃണങ്ങള്‍,
ഉപ്പുച്ചവര്‍ക്കുന്ന പാതകള്‍ ഭോഗിച്ചിരുന്നത് -
രണ്ടായി വരിഞ്ഞെടുത്ത തുടമാംസങ്ങളില്‍ തൂങ്ങിയ,
വിരലുകളെയായിരുന്നു ..
ചിതറിയ തലചോറിലേക്കുളള വഴികള്‍ .
നെറ്റിയില്‍ നിന്ന് തുടങ്ങണം,
പലവ്യഞജന സൂക്ഷിപ്പ് പോലെ തുറന്നു വരും.
പെറുക്കിയെടുക്കുക.
ഇരച്ചു മടുത്ത കാലത്തിന്റെ ശേഷിപ്പ് ,
വേഴ്ച്ചകള്‍ക്ക് താഴിട്ട കാരാഗ്രഹത്തിന്റെ കൈകള്‍,
വെട്ടിയെടുക്കാം,
അനാഥമാക്കിയ കാമിനികളുടെ കയ്യുറകളെ ..
അവധൂത രാവായ് അലഞ്ഞപ്പോഴൊക്കെ-
എട്ടാമത് അറയില്‍ ഒടുക്കിയ വൃദ്ധമാതാവിനെ.
ഇഴഞ്ഞ നാഡികൾക്ക് കനിവിന്റെ കാഴ്ചകള്‍,
നനച്ചു തന്ന പിതാവിന്റെ ചുണ്ടുകളെ.
പ്രവാസത്തിൽ മുക്കിയെടുത്തിട്ടും,
പ്രളയത്താല്‍ ചുട്ടു പഴുപ്പിച്ച സഹോദര രക്തത്തെ.
ദുരിതത്തിന്റെ വഴിയിലകപ്പെട്ട ആണ്‍ കുഞ്ഞിനെ,
മുലയൂട്ടിയ സഹോദരിയുടെ മാതൃത്ത്വത്തെ .
ഒടുവിൽ,
രാവിന്റെ വിശപ്പിനും,പകലിന്റെ മൌനത്തിനും,
വില്‍പ്പനക്ക് വെച്ച മരണത്തിന്റെ ദേവതകളെ.
അറിയണം,
അവമാനിതനാക്കി ഇറക്കി വിട്ട,
കരളിലെ കടല്‍ ചോരുക്കിനെ.
വേലിയേറ്റങ്ങള്‍ കെട്ടുപിണഞ്ഞ,
അസ്വസ്ഥ സെല്ലുകളെ,
പകര്‍ത്തിയെഴുതാന്‍ കടിച്ചു കീറിയ,
വേട്ട നായ്ക്കളെ...
വിചാരണയാലൊക്കൊഴുക്കിയ ഒരീണം മാത്രം..
അത് കൂടി അറ്റ് വീണാല്‍,
വസന്തം ചോരയൂര്‍ന്നു തീരും..
ഇടയില്‍ മുളച്ചോരു സ്പന്ദനം,
വാക്ക് മരിച്ച് വഴി തെറ്റിയോഴുകും വരെ,
ഗതിയറ്റ വംശാവലി അലഞ്ഞു തീര്‍ത്ത,
ഓര്‍മകളുടെ ഫ്രീസറില്‍ ഒന്നു മയങ്ങട്ടെ .
ഇനിയും ജീവന്റെ മുള്ളുകള്‍ കൊണ്ടെന്നെ തഴുകാതിരിക്കുക..