എണ്ണത്തിൽ ലക്ഷക്കണക്കിന്‌ വരുന്ന, തോട്ടിപ്പണി ചെയ്യുന്നവരെക്കാൾ ഒട്ടും മുകളിൽ അല്ല ഒരു പട്ടാളക്കാരനും


മാസ ശമ്പളമില്ലാത്ത,  വിരമിക്കൽ ഇല്ലാത്ത  , കിടപ്പാടമില്ലാത്ത,  സംവരണമില്ലാത്ത , ഭാര്യക്കും  മക്കൾക്കും  പെൻഷൻ ലഭിക്കാത്ത  അടിസ്ഥാന   വിഭാഗങ്ങളായതും    ദൈവവ്യവസായികളുടെയും,  മത ഭ്രാന്തന്മാരുടെയും, സന്ന്യസിമാരുടെയും,  ആരാധനാലായങ്ങളുടെയും , രാജ്യ സ്നേഹിയുടെയും, രാജ്യ ദ്രോഹിയുടെയും  വിസർജ്യങ്ങൾ  ഒരു അറപ്പും വെറുപ്പും ഇല്ലാതെ പരിപൂർണ തൃപ്തിയോടെ  തുടച്ചു വൃത്തിയാക്കുന്നതുമായ   , എണ്ണത്തിൽ  ലക്ഷക്കണക്കിന്‌ വരുന്ന  തോട്ടി പണി ചെയ്യുന്നവരെക്കാൾ  ഒട്ടും മുകളിൽ അല്ല, കടം കയറി  ആതമഹത്യ ചെയ്യേണ്ടി വന്ന കർഷകനെക്കാൾ വലുതല്ല  ഒരു പട്ടാളകാരനും.
 
പട്ടാളം എന്നത്  ഭയാനകമായ രോഗമാണ്, അക്രമാസക്തമായ മനസിന്റെ പ്രതിഫലനമാണ് .... ശബളം പറ്റാതെ ,അലവൻസില്ലാതെ  ഇല്ലാതെ  ഒരു പട്ടാളവും ഇവിടെ ജോലി ചെയ്യുന്നില്ല... യഥാർത്തത്തിൽ ഒരു രാജ്യത്തിന്റെ സുരക്ഷിതത്വം  അതിന്റെ അടിസ്ഥാന വര്ഗമായ കർഷക ദളിത്  വിഭാഗങ്ങളിൽ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു ...രാജ്യത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും , സാംസ്കാരികമായ മുന്നേറ്റം മത വർഗ ജാതി കോമരങ്ങളെ  തള്ളി കളയുന്നതിൽ മാത്രമാണ് നില്ക്കുന്നത് ...,, പട്ടാളം മാത്രം ശരി എന്ന് പറയുന്ന ഒരു രാജ്യക്രമങ്ങൾ  തകർന്നടിഞ്ഞ ഉദാഹരണങ്ങൾ ഏറെയാണ്‌ . തോട്ടിയുടെയും  ,ലൈഗീക തൊഴിലാളികളുടെയും  ഭിക്ഷയെടുക്കുന്നവന്റെയും ,സാധാരണ കച്ചവടകാരന്റെയും  വിയർപ്പു  കൂടി ആണ്പട്ടാളകാരന്റെ ശമ്പളവും അലവൻസും    ... 

അനുസരിക്കാത്തവൻ ശത്രു എന്നത്  തന്നോട് തന്നെ ഉള്ള ഭയത്തിൽ നിന്നോ കുറ്റബോധത്തിൽ നിന്നോ ഉണ്ടാവുന്നതാണ് ..... മതങ്ങളും പട്ടാളവും   നീതി പീഠം പോലും ഫാസിസത്തിന്റെ  കുഴലൂത്തുകാർ മാത്രമായി മാറികഴിഞ്ഞ അപകടകരമായ സാഹചര്യം  ഒരു സിവിൽ യുദ്ധത്ത്തിലേക്ക്   വിരൽ ചൂണ്ടുന്നു ...

അല്ലെങ്കിൽ തന്നെ വരിയുടക്കപെട്ടവന്റെ ജൽപ്പനം മാത്രമാണ്  പട്ടാളം പ്രേമം ... പകരം സ്വതന്ത്ര  സാംസ്കാരിക കാർഷിക  മുന്നേറ്റമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാനം അതിനു   ഹൃദയങ്ങളിൽ  അതിർത്തികൾ ഇല്ലാത്ത, ദേശീയത എന്ന വിഷം ഇല്ലാത്ത  ,  മത നിരാസം മുഖമുദ്രയാക്കിയ   ജനത ഉയർന്നു വരേണ്ടതുണ്ട് ....

വിശ്വ വിദ്യാലയങ്ങളിൽ നിന്ന്  ശക്തമായി  ഉയർന്നു വരുന്ന   സമരം സത്യത്തിൽ ഇതിനെല്ലാം ഉദാഹരമാണ് .. ഇനിയും അത് പടരും  കാരണം ഉള്ളവനും ഇല്ലാത്തവനും, കോര്പരെട്ടും ചെറുകിട കച്ചവടകാരനും,  ദളിതനും ജന്മിയും അങ്ങിനെ   ആഭ്യന്തര വൈരുദ്ധ്യങ്ങൾ അത്രയും മൂര്ച്ചിച്ചു കഴിഞ്ഞു ,, , അത് കൊണ്ട് തന്നെയാണ്    ഫാസിസം  ദേശീയത ചടഞ്ഞ പ്രയോഗവുമായി ഏതോ ഒരു .യുദ്ധത്തിന്റെ ഓർമയിൽ സ്ഖലിക്കുന്ന, ,മദ്യ  കോട്ടയുടെ എണ്ണം അളക്കുന്ന  കേണലിനെയും മേജരിനെയും കൂട്ട് പിടിക്കുന്നത്  ..അല്ലെങ്കിൽ തന്നെ രാജ്യം എന്നത്    സ്വാർത്ഥയുടെ , അധികാരത്തിന്റെ സാമ്പത്തിക മോഹത്തിന്റെ പേര് മാത്രമാണ് ...ഞാൻ എല്ലാ തരത്തിലുള്ള ദേശീയ വാദത്തെയും തള്ളി കളയുന്നു .... ദേശീയതയും മതവും ജാതിയും വര്ഗ്ഗവും വർണ്ണ  വിവേചനവും ദൈവവും മരിച്ച ,,സ്വയം തിരിച്ചറിവ് നേടിയ പ്രപഞ്ച  മാനവികതയുടെ ആയിരം  വസന്തങ്ങൾ വിരിയുന്ന  ഒരു  ലോകമാണ് ഞാൻ ഉറ്റു നോക്കുന്നത്. അത് കൊണ്ട് തന്നെ  ദ്രോഹിയോ സ്നേഹിയോ എന്നുള്ള താരതമ്യത്തെ മുഴുവനായും  തള്ളികളയുന്നു. പകരം വിശ്വ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ ഫാസിസത്തിന് എതിരെയുള്ള മുന്നേറ്റങ്ങളിൽ ഞാൻ   ചേർന്ന് നില്ക്കുന്നു.