ഇന്ന് അടയാളങ്ങളുടെ
ഓര്‍മ്മദിനമാണ്.
അച്ചുകൂടങ്ങളുടെ പരസ്പരം,
കലഹിക്കുന്ന-
പ്ലെയ്റ്റുകള്‍ക്കിടയില്‍,
ഞെരിചെടുത്തതാണ്,
ഓരോ നിഴലും.
ഓരോ നിഴലും.
പാദങ്ങളുടെ അളവില്‍,
മുറിച്ചെടുത്ത,
രേഖയിലാണ് ഓരോ കടലും ഒഴുകുന്നത്.
വെട്ടിയൊതുക്കാന്‍ അക്ഷാംശങ്ങള്‍ക്ക് പിറന്നതല്ല കാട് ,
വെട്ടിയൊതുക്കാന്‍ അക്ഷാംശങ്ങള്‍ക്ക് പിറന്നതല്ല കാട് ,
വഴി മാറ്റിയലയാന്‍ വെളിയിറക്കപെട്ട നിലാവുമല്ല നീരൊഴുക്ക്.
എന്നിട്ടും,
മരമോ ചില്ലയോ
കൂര്‍ത്ത പാറയൊ,
ലോകം വിയര്‍ത്ത തുള്ളിയോ..
പൂവോ ,
പിളരാത്ത കായയോ,
ചിലക്കാത്ത കിളിയോ ,
മറക്കാത്ത കിനാവോ,
രാവോ രാഗമോ
പകലോ പ്രണയമോ
പടരാന്‍ നിറമോ നിശാന്തമോ
തരാതെ ...
ചേര്‍ക്കലുകള്‍ ഇല്ലാത്ത ചവര്‍പ്പായി ഒരു നഗ്നത അങ്ങിനെ ...