ഞാന്‍ ഉറങ്ങുന്നതെങ്ങിനെ ....."

കാറ്റ് വീടിന്റെ മോന്തായ വാക്കുകളോട് കയര്‍ക്കുന്നു.

 അക്ഷരങ്ങള്‍ക്ക് വെട്ടി തീര്‍ക്കാവുന്ന മുറിവല്ല , 
ഇടമില്ലാഞ്ഞിട്ടും പിറകേണ്ടി വന്ന കുഞ്ഞ്. 
കാട്ടു ഞെരംബുകളിലൂടെ ഒലിചു പോയ രാത്രി, 
നീരൊഴുക്കുകള്‍ വാതില്‍ ഒരുക്കിയ ഇരവിൽ , 
നക്ഷത്രങ്ങളാല്‍ ച്ചുംബനത്തിലേര്‍പട്ടവന്‍.........,

വെളിപാടുകാരന്റെ കത്തിയില്‍ കോര്‍ത്തെടുക്കപെട്ട കണ്ണ് ...
പര്‍വതങ്ങളുടെ ജഡാഞെരമ്പുകളില്‍ വിരല്‍ മരങ്ങള്‍ പിറക്കുന്നു...

വലിച്ചെറിയപ്പെട്ടവനാണ് ......,
ചോര കുതിര്‍ന്ന കനവുകള്‍ ഇടി മിന്നലുകളുമായി,
പരാഗണം ചെയ്യുമ്പോൾ  ഉണ്ടായ ശിഷ്ട്ടം...

പിതാമഹന്മാര്‍ പ്രാപിച്ച കാട്ടു ചോലകളും,
മേഘ പാളികള്‍ പെറ്റ്കൂട്ടിയ പേമാരികളും.
ഉപ്പുകാറ്റിനെ ചുമക്കുന്ന കടല്‍ കനവുകളും..
മഴവില്ലുകളെ വിഴുങ്ങിയ അഗനിപര്‍വ്വതങ്ങളും
നമ്മെ ഒന്നൊന്നായി തിന്നു തുടങ്ങുമ്പോള്‍ ....അധിനിവേശങ്ങള്‍ മുറിച്ചെടുത്ത നിന്റെ ചെവികളിലേക്ക്
വിശന്നുകീറിയ ഈ ചുണ്ടുകള്‍ കുത്തിയിറക്കി പറയണം..

"നിന്റെ വിരല്‍ നഖങ്ങള്‍ തെരുവിലേക്ക് ഒഴുകി പരക്കുമ്പോള്‍
ഞാന്‍ ഉറങ്ങുന്നതെങ്ങിനെ ....."