കുഴഞ്ഞു തളര്‍ന്ന പാദങ്ങളില്‍ ,
നിന്ന് കരിഞ്ഞ മുള്ളുകള്‍ പോലും,
ആഴങ്ങളെ കുറിച്ച് എഴുതി -
കൊണ്ടേയിരിക്കും,
വായിക്കാന്‍ ഒരാളെങ്കിലും,
ഉണ്ടാവുന്നത് വരെ.
ആത്മന്വേഷണത്തിന്റെ,
അസ്വസ്ഥ നാളുകളില്‍ ,
മുറിഞ്ഞു തൂങ്ങിയ വിരല്‍ പോലും,
മീട്ടി കൊണ്ടേയിരിക്കും.
കേള്‍ക്കാന്‍ ഒരാളെങ്കിലും,
ഉണ്ടാവുന്നത് വരെ...
തനിച്ചാക്കപ്പെട്ട ഒരു ജന്മം,
അറ്റ്‌പോയ വേരുകളെ കുറിച്ച്,
കീറിയടര്‍ന്ന ചുണ്ടുകളാല്‍ പോലും,
വിലപിച്ചു കൊണ്ടേയിരിക്കും,
ആരെങ്കിലുമൊരാള്‍ തേടി വരുന്നത് വരെ...