ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

ദാഹമടങ്ങാത്ത ഹെമിസ്ഫയര്‍


ഭൂമിക്കടിയിലെ ധാതു സമ്പത്ത് ഭൂവുടമക്കെന്നു വിധി. 
പുറമ്പോക്കിന്‍ ചരിത്രം പോലുമില്ലത്തവന്‍ നിയോഗം 

പടികളിലേക്ക് കിതച്ചു വീഴും മുന്പേ 
വകയിരുത്തിയിട്ടും
ജന്മമെന്ന ധാതു,
തുരുംബെടുത്തു നരകികുന്നു ......

പിതൃ സ്വത്ത് കണ്ണീരും മാതൃ ദാനം കാരുണ്യവും 

ഒന്ന് കൈകളിലടക്കി മറ്റൊന്ന് ഹൃദയത്തിലലിയിച്ചും
ദിക്കറിയാതെ ഒരു കടലലയുന്നു .....

ആര്‍ട്ടിക്കില്‍ നിന്നും അന്റാര്‍ട്ടിക്കയിലേക്കും
ആരവല്ലികളില്‍ നിന്ന് ഹിമവാനിലേക്കും
ആഫ്രികയില്‍ നിന്ന് സൈന്ധവ പീഡനഭൂമികളിലേക്കും..

മദ്ധ്യെ ഞെരമ്പുകളില്‍ നിറചെടുത്തത്,
പതിനായിരം കടലുകളും,
 എണ്ണ മറ്റ ആകാശ ഗംഗകളും,
ലോകം മുഴുവന്‍ പ്രണയിനികളെ പെറ്റുകൂട്ടിയ,
 കണ്ണീര്‍ തടാകങ്ങളും.

ദാഹമടങ്ങാത്ത ഹെമിസ്ഫയറാന്നു ഞാന്‍...
ഒരിക്കലും മടങ്ങി വരാത്ത യാത്രികനും.

1 comment:

Prakashan said...

well, I am a new blogger visit prakashanone.blogspot.com