രക്തം ചുരമിറങ്ങി വരുന്നു. .....

ഹെന്ന...
നിശബ്ധമായ ഒരു വേദന നീ ഇരുളില്‍ തിളപ്പിചെടുക്കുന്നു.
ഓര്‍ക്കുമ്പോള്‍,

ഹൃദയധമനികള്‍ തകര്‍ന്നു,
രക്തം ചെങ്കുത്തായ ചുരമിറങ്ങി വരുന്നു. 

അഗാധമായ മൌനങ്ങള്‍, 
ആല്‍പ്സിന്റെ കാലുകളില്‍, വരിഞ്ഞു,
ചുംബനങ്ങളുടെ തലച്ചോറിനെ വലിച്ചു കീറുന്നു.. 

ഗ്രാസിലെ പുരാതന തിരശീലകളിലെ,
ഉപ്പു ചവക്കുന്ന പുരോഹിതന്‍,
മെഴുകില്‍ മുക്കിയെടുത്ത സ്വപ്പ്നങ്ങളുടെ,
കണ്ണുകള്‍ വിഴുങ്ങുന്നു.

പ്രസവ രക്തമണിഞ്ഞ ഒരു വിരൽ ,
വിയര്‍പ്പുക്കായുന്ന മുല കണ്ണുകളെ തിരയുന്നു ....

അനാഥമാക്കപെട്ട ഒരാലിംഗനം,
തിരസ്ക്കരിക്കപെട്ട മൃതശരീരത്തിലെ.
പുഴുക്കള്‍ തിന്നു തീര്‍ക്കുന്നു. 

ഭോഗത്തിനിടയില്‍ പറയാന്‍ മറന്ന ചോദ്യം;
ചീഞ്ഞു തുടങ്ങിയ തലചോറിലേക്ക്‌ പരക്കുന്നു..

ഹെന്ന..

അവസാന ജന്മദിന തിരികള്‍ എരി
യുന്നതിനു മുന്പ് 
അകവും പുറവും ചുവന്ന പുസ്തകങ്ങളിലെ
വിറങ്ങലിച്ച പെണ്‍കുട്ടിയുടെ തള്ളവിരലുകള്‍ കോര്‍ത്തു...
ഉഷ്ണ നിറമുള്ള മലകള്‍ക്ക്;
എറിഞ്ഞു കൊടുത്തത്,

 എന്തിനു ?