നീയൊരു കയറില്‍ ഒടുക്കുമ്പോള്‍..നീയൊരു കയറില്‍ ഒടുക്കുമ്പോള്‍, 
ഇനിയും തീ വിഴുങ്ങാത്ത അരമനകള്‍

കൊന്തയും കണ്ണീരും പകരുന്ന- 
എറിഞ്ഞുടക്കേണ്ടുന്ന കുഴിമാടങ്ങള്‍ ..
കാമാസക്തി പൂണ്ട  ദൈവങ്ങളുടെ കിടപ്പറകളില്‍, 
കറുത്ത കുപ്പായത്തിനുള്ളിലെ അളിഞ്ഞ മംസ കൂനകളില്‍, 
വെറുപ്പ്‌ വില്‍ക്കുന്ന കിറുക്കന്‍ കച്ചവട ഇടങ്ങളില്‍,
ഓരോ ഇരയും ഒരു ആയുധമായി പൊട്ടി തെറിക്കണം. 


ഭദ്രമായ മുറിയില്‍,
വിശാലമായ ജലാശയത്തില്‍ ,
ശൂന്യമായ പാളങ്ങളില്‍..
നിര്‍വികാരമായ ഒരു കോപയില്‍,
ഒടുക്കാന്‍ ഒരുമ്പെട്ടവന് ഭയമോ...

നിത്യവും ശൂന്യത നിറക്കുന്ന നീതിനിര്‍വഹണ വരാന്തകളില്‍,
ഇവക്കെല്ലാം തീറ്റ കൊടുക്കുന്ന കുളിരാലയങ്ങളില്‍ ,
ദേശാസ്ക്തിയാല്‍ പുണര്‍ന്നുപോയ പാര്‍ട്ടി ആഫീസുകളില്‍,
ഇര കൊല്ലപെട്ടിട്ടും കാമിച്ചു മടുക്കാതെ,,,
സൂക്തങ്ങള്‍ വ്യഭിച്ചരിക്കുന്ന അക്ഷര ശാലകളില്‍ ,
അലറികൊണ്ട് നെഞ്ചിലെ ട്രിഗറില്‍ നീ ആഞ്ഞു വലിക്കണം

ഒന്ന് ഉറപ്പാണ്‌ ഒന്ന്കില്‍ നീ
അല്ലെങ്കില്‍ ...

ഇല്ല മരിക്കില്ല ഈ വായനക്കാര്‍
പൊട്ടിയൊലിക്കുമീ പുണ്ണില്‍ സുഖം തേടി,,
കട്ടനും കടലാസുമായി എന്നും കാലേ കാത്തിരിക്കും ....