ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

നീ കൂടിയെന്റെയരികത്തിരിക്കുമോ....

ഒടുവിലെന്റെയോര്മ ഞെരമ്പുകള്‍,
ഓര്‍ത്തെടുക്കുന്നു തീരാത്ത നൊമ്പരം,
കണ്‍ നനവിതെങ്കിലും ഒരു നാളില്‍ പിറക്കുവാന്‍ ,,
കയ്ക്കുന്ന കനവുകള്‍ നെഞ്ചോടു ചേര്‍ത്തിടാം...
അവസാന വീഥിയിന്‍ അഗ്രത്തനാഥമായ്,
പെറ്റ് വീഴുന്ന നിസ്സഹായ വാക്കുകള്‍ .....
"ഇരുളില്‍ ഉള്ളു കാഞ്ഞു വലിക്കുമ്പോള്‍
നീ കൂടിയെന്റെയരികത്തിരിക്കുമോ"

No comments: