ഭൂതകാലം അക്ഷരങ്ങള്‍ക്ക്അടിമയല്ല
വര്‍ത്തമാനവും, ഭാവിയും,
വില വിവര പട്ടികയില്‍ സ്ഥലമെടുക്കില്ല ,,
മങ്ങിയ നിറങ്ങള്‍ ഒരിക്കലും
കൈ തണ്ടയില്‍ നിന്ന് ഒലിച്ചിറങ്ങി-- ...
തെരുവിലേക്ക് ആട്ടി ഇറക്കപെട്ട,
രക്തത്തിന് പകരവും ആവില്ല ..
അതിനാല്‍..
ഇരുളുകയോ വെളുക്കുകയോ ചെയ്താലും,
വെന്തു പഴുത്ത മരുഭൂമികളില്‍.
നീ കിളിര്‍ക്കുന്നത് വരെ,
ഈ ഉഷ്ണ ഞെരബുകള്‍,
നിവര്‍ന്നും കിടന്നും പുളഞ്ഞു കൊണ്ടേയിരിക്കും...
കണ്ണാടി കൂടുകള്‍ നിര്‍മ്മിച്ച,
ഊഹ കച്ചവട ചന്തയില്‍ പോലും-
നിലവാരം ഇടിഞ്ഞു പോയ നിന്റെ ചുംബനങ്ങള്‍ കൊണ്ട്,
എന്റെ കൃഷ്ണ മണികള്‍ തുളച്ചു-
പുറത്തേക്കു ഒഴുക്കിയ ലാവ പ്രവാഹങ്ങളെ,
നീ വില പറയുന്നതെങ്ങിനെ ...