ചൂണ്ടുവിരലുകള്‍ കുമിഞ്ഞു,
ഈ ദിശ തെറ്റിയ പാദങ്ങള്‍-
കൂടിയ ചാറ്റല്‍ ചുംബനങ്ങളിൽ  ,
പലായനങ്ങളുടെ കണക്കുപുസ്തകം  തുറന്ന്,
അങ്ങ്ദൂരെ,
സ്രോതസിനികളുടെ പിണഞ്ഞു പോയ ഞെരബുകള്‍. 
നിണാങ്കിത പാടുകള്‍ തിരഞ്ഞു നടന്നു 
ആദ്യപ്രളയത്തിന്റെ ഹൃദയവും തുറന്ന്,
വിലാപങ്ങളുടെ കുരുക്കുകള്‍,
മരങ്ങളുടെ നാവുകള്‍ പിഴുതു വിതച്ചു .,
കാറ്റു കുടിച്ച മണല്‍ ചില്ലകളില്‍,
 പ്രാണന്‍ കുരുക്കി ,
നിലാവ്ഭോഗിച്ച ഇടവഴികളിലെ-
 മൌനത്തിനു ഇരയായി ....
ഇനി ഉപ്പു കനവുകളെ വിഴുങ്ങുന്ന-
 പേമാരിയെ ചുരത്താന്‍,
മുന്നോട്ടാഞ്ഞ നിന്റെ കായ്ക്കുന്ന സ്തനങ്ങളില്‍,
ഈ ദിശ തെറ്റിയ പാദങ്ങള്‍-
 പ്രവാഹിനികള്‍ക്ക് പ്രസവിച്ച-
 നിന്റെ കാമത്തില്‍ മരിച്ചുകിടക്കും .
