ഞാന്‍

ഉടലിലൊരു  മരുഭൂവ്  തിളച്ചു മറിഞ്ഞും ,
ഇടയിലൊരു കനവ്   പുഴുത്തു മടുത്തും ,
ഒടുവിലൊരു കമ്പിയില്‍ മിഴിനീര് കുടഞ്ഞും ,
മടിയിലൊരു കടലിന്‍  നീര്‍ നിറച്ചും,
അടിയില്‍ മരണ പായ വിരിച്ചും ,
അടരും  പടിയിലമര്‍ന്നു  കിടന്നും ,
അഴലിന്‍ പിടിയിലലഞ്ഞു നടപ്പൂ ഞാന്‍ ...