ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

അറിയുന്നത് നല്ലതല്ലേ.... ...

അങ്ങിനെ അയാള്‍ വെളുത്തവന്റെ മടിയില്‍ തൂങ്ങി,,,  
പൈതൃകം മായ്ച്ചു തുടങ്ങി, 

മലകളുടെ ഭാഷയും സ്വാതന്ത്ര്യത്തിന്റെ അക്ഷരങ്ങളും
പിടിച്ചെടുക്കാന്‍, 
അയാള്‍ ഒരു വൃദ്ധനെ കരുവാക്കി,-
ഒളിവിലിരുനു കയര്‍ എറിഞ്ഞു ..

പാവം വൃദ്ധന്‍,
ബ്രുഹന്തളയോടുള്ള പ്രണയ പാരവശ്യത്തില്‍
 മേധയെ അയാള്‍ക്ക്‌മുന്നില്‍ തുറന്നു വച്ചു. 

അപ്പുറത്ത് മക്കള്‍ പലരും
പിഴുതെറിയപെട്ട് കൊണ്ടിരുന്നു ..
സത്യത്തില്‍ വൃദ്ധന്‍ അയാള്‍ക്ക്‌ ഒരു ഇരമാത്രമായിരുന്നു  ...

അപ്പോഴും കാര്യക്കാരന്‍ 
വെളുത്തവന്റെ മുഴുത്ത,
മാംസപേശികളില്‍ തടവി 
വിപ്രലംബ ചിരിയോടെ ഇരുന്നു .

കര്‍മ്മ സാക്ഷിയെ സ്വന്തം മിഴി അണച്ച്   കെടുത്തി 
ഇരുട്ടില്‍ ഒരു ലോകം ചമക്കുബോള്‍,
 അയാള്‍ അറിയുന്നുണ്ടാവുമോ ഇവിടം പകലാണ്‌ എന്ന് ..

തന്റെ പൈതൃകം മാറ്റിയെഴുതാന്‍-
പിതാവിനെ വധിക്കാന്‍ തയ്യാറെടുക്കുന്നവന്‍ .
സ്വന്തം കഴുത്തിലാണ് വാള്‍ കുത്തിയിറക്കുന്നത്‌
എന്ന് അറിയുന്നത് നല്ലതല്ലേ...

3 comments:

jith.kvishnu said...

pithru dhevo bhava!!

minimohan said...

തന്റെ പൈതൃകം മാറ്റിയെഴുതാന്‍-------- --
പിതാവിനെ വധിക്കാന്‍ തയ്യാറെടുക്കുന്നവന്‍ .
സ്വന്തം കഴുത്തിലാണ് വാള്‍ കുത്തിയിറക്കുന്നത്‌
എന്ന് അറിയുന്നത് നല്ലതല്ലേ.... ...
arinjaal thanne avanum samsrithiye thazhanje munneruvaan sadhikoo.....neo capitalism....

ആചാര്യന്‍ said...

കര്‍മ്മ സാക്ഷിയെ സ്വന്തം മിഴി അണച്ച് കെടുത്തി
ഇരുട്ടില്‍ ഒരു ലോകം ചമക്കുബോള്‍,
യഥാര്‍ത്ഥത്തില്‍ അയാള്‍ അറിയുന്നുണ്ടാവുമോ ഇവിടം പകലാണ്‌ എന്ന് ..
നല്ല വരികള്‍ ..