പറക്കുകയാണ് ഞാന്‍.........................

പറക്കുകയാണ്  ഞാന്‍,
 നീ വലിച്ചെറിഞ്ഞ ചുംബനങ്ങള്‍ക്ക്
 മുകളിലൂടെ.. 
ഇനി മുറിച്ചെടുത്ത ഞെരമ്പുകള്‍ മാത്രം.

നീട്ടി വലിക്കുയാണ് ഞാന്‍... ..
വിസ്പോടനങ്ങളുടെ-
രക്ത കോശങ്ങളില്‍ നിന്നുള്ള, 
ശ്വാസ കണങ്ങളെ പുറത്താക്കി .


ഒരിക്കലും ഒരു ആകാശം,
പിറക്കാത്ത ലോകത്തിലേക്ക്‌..

പ്രാക്തന ചരിതത്തില്‍ നിന്നും-
വിറങ്ങലിച്ച കണ്ണുകളെ,
നീ പെറുക്കി എടുത്തപോഴൊക്കെ,
ഓരോ കാറ്റും കയര്‍ത്തു കൊണ്ടിരുന്നു.

ലോഹ യുഗത്തില്‍ പിറന്നവന്, 

ശിലായുഗത്തില്‍ നിന്നും പ്രണയിനി.

അവര്‍ വരച്ച വീഥി ഉപേക്ഷിച്ച ആടിന്,

മഴ കൊണ്ടൊരു ഗീതകം.

അഗ്നിമലകള്‍ വിഴുങ്ങിയ-

ഞാന്‍ നീറി വളരുകയാണ്.. 

മണ്ണ് വിഴുങ്ങിയ പരേതന്റെ, 
ചുണ്ടിലൊരു കവിത കുറിച്ച് .....