ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

അടുക്കളകളില്‍ തിളക്കുന്നത്‌..

ഇരുമ്പ് കമ്പികളെ ചുംബിച്ച വിരല്‍ ഞെരമ്പുകള്‍ ,
കേള്‍ക്കപെടാത്ത ശബ്ദ്ധങ്ങളോട് 
ഇണചേര്‍ന്നപ്പോഴാണ് ,
തെരുവുകളിലേക്കുള്ള വാതിലുകള്‍ തള്ളിത്തുറന്ന എന്നെ,
തണുത്തു മരിച്ച ഗര്ഭാപത്രങ്ങളിലേക്ക്അവര്‍ വലിച്ചിഴച്ചത്.

നക്ഷത്രങ്ങളുടെ നിലവിളികള്‍ വലയം ചെയ്യുന്ന,  
സൌരയൂഥ  ഗോവണികളുടെ നാവുകള്‍,
കാലാതീത  മതിലുകള്‍ തുളച്ചു വളരുമ്പോള്‍ ,,
കനവ് കാടുകള്‍ ആയിരം കൈകളില്‍ പടര്‍ന്നു 
കയറുന്ന  നിമിഷങ്ങളില്‍ ,.
മണ്ണോടുപുണര്‍ന്ന യോനികള്‍ക്ക്ചിറകുകള്‍പിറക്കും. 
കേള്‍ക്കാത്തതെല്ലാം കേള്‍ക്കുന്ന 
കര്‍ണ്ണപുടങ്ങള്‍ക്ക് ഒരു രാത്രിയും ,
കാണാത്തതെല്ലാം കാണുന്ന 
കണ്‍കുഴികള്‍ക്ക് ഒരു പകലും പകര്‍ന്നു, 

ഈ  ദ്രവിച്  വീഴാറായ വരാന്തകളുടെ വിലാപം ..
കൂറ്റന്‍ കവാടങ്ങളെ മുക്കി കൊല്ലും ..

കാരണം 
അരികു മരിച്ച ആഴികള്‍ വിഴുങ്ങിയ
നിരാശ്രയരുടെ അടുക്കളകളില്‍ തിളക്കുന്നത്‌,
യാത്ര പറച്ചിലുകള്‍ അല്ല
യാത്രയാക്കേണ്ടവരുടെ കണകെടുപ്പുകള്‍ ആണ് ..

2 comments:

Anonymous said...

ഈ ഭാഷ പോളിജി നിങ്ങള്‍ക്കുമാത്രം എഴുതുവാന്‍പറ്റുന്നത് സൌരയൂഥ ഗോവണികളുടെ നാവുകള്‍ ഈ ബിംബകല്പ്പന ഉത്തരാതുനികത സങ്കല്പങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്ന അതിഭാവുകത്തിലേക്ക് നയിക്കപെടുന്നു കാലാതീതമായ
കനവുകാട്എന്നാ സങ്കല്പ്പിക്കാവസ്ഥ തിരിച്ചറിവുകളുടെ പ്രതിധ്വനിയായി മുഴങ്ങുന്നു....ദ്രവിച്ചുവീഴറായ വരാന്തകള്‍....ഭരണകൂടനിഷ്ക്രീയതയിലേക്ക് വിരല്‍ ചൂടിയുള്ള നിസ്സഹായതയാണ്.....ആ വിലാപത്തിന്റെ പൂര്‍ണതപ്രതിഭലിപ്പിക്കുന്ന തുടര്‍ന്നുള്ള വരികള്‍ മനുഷ നിര്മിതമാലാത്ത ആഴിയില്‍ അരികുകള്‍ നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ പിടഞ്ഞു വീണ... നിരലംബരുടെ നിലവിളി കര്നപുടങ്ങളില്‍ തുളച്ചിറങ്ങുന്ന നോവാണ്...അടുക്കളയില്‍ തിളക്കുന്ന നോവായി അസ്രിതന്റെ വിലാപത്തെ ഇനി ഇതിനുമപ്പുറം എങ്ങനെ പ്രതി രൂപപെടുതുവാന്‍.......ഈ നോവില്‍വേദനിചു തന്ത്രികള്‍ ചാല്നാത്മകമായപ്പോള്‍ ഉണ്ടായ അതിവ്യ്കാരികത ഉണ്ടാക്കിയ മുറിവുകള്‍ രേക്താന്കിതമാകിയത് സ്വന്തം സ്വന്താനും മാത്രമല്ല..മനുഷ്യകുലത്തിന്റെ വേദനിക്കുന്ന എല്ലാ മനസുകല്‍ക്കുമുള്ള സ്വന്തനമായിരുന്നു......ഗ്രേറ്റ്‌ പോളിജി അഭിമാനത്തോടെ നമിക്കുന്നു ഈ സൃഷ്ടിക്കുമുന്നില്‍

മെഹദ്‌ മഖ്‌ബൂല്‍ said...

സുന്ദരമായ പ്രയോഗങ്ങള്‍...
അഭിനന്ദനങ്ങള്‍..