കരഞ്ഞു വിളിക്കും വരെ യാത്ര

 ഞാന്‍ എഴുത്ത്നിര്‍ത്തുന്നു
അല്ലെങ്കില്‍ തന്നെ
അവള്‍ക്കന്ന്യമായ മിഴിനീരിന്റെ പേരില്‍
എന്തിന്നു രക്തമൊഴുക്കണം. 


വിഷ കായകളില്‍  മധുരം പുരട്ടി
നീട്ടിയ ചുംബനങ്ങള്‍ 
ശൂന്യതകള്‍ വിഴുങ്ങിയഭോഗനാളുകള്‍
അലയാന്‍ ഇനിയും
നീളെ പാതകള്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
നിന്നില്‍ മാത്രം മുരടിച്ചു മരിക്കണോ 
അത് കൊണ്ടു ഭൂമി ഉരുണ്ടതാണ്
എന്ന് കാല്‍ഞരമ്പുകള്‍ 
കരഞ്ഞു വിളിക്കും വരെ 

യാത്ര .......