കാറ്റു തിളയ്ക്കുന്ന മരുഭൂവുകള്‍

ചുട്ടുപഴുത്ത മണല്‍ തരികള്‍ കാല്‍ ഞെരംബുകളോട് ..,

എന്‍റെ അഹങ്കാരത്തിന്റെ മുനകള്‍
നിന്നില്‍ വെന്തു മുറിക്കുമ്പോള്‍ ,
ചുംബനത്തിന്റെ വിയര്‍പ്പിന് എന്ത് രസമായിരുന്നു?

അലയാന്‍ നിയോഗം എന്ന അനാഥത്വം;
സ്വന്തം വെണ്ണീറില്‍ ഹൃദയം മുക്കി എടുത്തവനോട്,.. 
കാറ്റു തിളയ്ക്കുന്ന മരുഭൂവുകള്‍,
ഇനിയും അവശേഷിക്കുന്നു..,
എന്ന ഓര്മപെടുത്തല്‍ അല്ലാതെ....