ദര്‍പ്പണം

ഞാന്‍ തിരസ്കൃതന്‍
ഉരുകുന്ന അഗ്നിപര്‍വതത്തിന്റെ ഹൃദയമുള്ളവന്‍
പ്രണയത്തിന്റെ പരിച അണിഞ്ഞവന്‍
സംഗീതത്തെ ശ്വാസമാക്കിയവന്‍ ............

ഗന്ധകം തിളയ്ക്കുന്ന മണല്‍ കാറ്റ്,

ഗന്ധകം തിളയ്ക്കുന്ന മണല്‍ കാറ്റ്, 

രക്താങ്കിത മധ്യാഹന സൂര്യനുമായി വേഴ്ചചെയ്യുന്ന
എന്‍റെ വിദര്‍ഭയുടേ പാഴുനിനവുകള്‍ക്കും..
  
വര്‍ഷ കണക്കു പ്രളയമായി പെയ്തുതീര്‍ത്ത
നാവു നീണ്ട നിന്‍റെ കൊടും കാറ്റിനുമിടയില്‍ ,, 

വെള്ളി നിറമുള്ള ഊന്നു വടിയില്‍ തൂങ്ങി  എപ്പോഴാണ് 
അയാള്‍ വെനീസില്‍ നിന്നും വേചു വേചു വന്നത്

1 comment:

Anonymous said...

വെനീസിലെ വ്യാപാരി......അയ്യാള്‍ വേച്ചു...വന്നാലും..കൊടും കാറ്റും ...പ്രളയവും ഉണ്ടായാലും... തീവ്രാനുരാഗം.......പ്രാരബ്ധത്തോടെ......മുന്നോട്ടു പോകട്ടെന്നെ......വെള്ളിവടി...കൊടുംകാറ്റിന്റെ...യുംപ്രളയത്തിന്റെയും ഉപ്പില്‍........പെട്ടെന്ന് കറുത്തോളും.................