ഞങ്ങളെ കെട്ടി വരിഞ്ഞത് കള്ളി ചെടികളുടെ ചങ്കുകള്‍ കൊണ്ടാണ് ...
ഒരു ലോകത്തെ മറച്ചു വെച്ച്
ദാഷ്ട്യത്തിന്റെ മുള്ളുകള്‍,
ഒരിക്കല്‍ വനാന്തര കലാപത്തില്‍
അവമാനിതയായി പടിയിറക്കപെട്ട ഗര്‍ഭം.
പഴുത്ത മണല്‍ തരികള്‍ക്ക് ഇരയക്കപെട്ടവന് ,
കൊടുത്ത അവസാന,
ഒരു ഇറക്ക്.....
ഒരു ഇറക്ക്.....
ഇനി ഒരു സത്യം പറയാം..
മരുഭൂമികള്‍ പിഴിഞ്ഞെടുത്ത ഈ ചങ്ക്-
അതായിരിക്കും,
ഞങ്ങളുടെ അടുത്ത മഹായുദ്ധവും തീരുമാനിക്കുന്നത് ...
ഞങ്ങളുടെ അടുത്ത മഹായുദ്ധവും തീരുമാനിക്കുന്നത് ...