ഉപ്പു നീരില്‍ കൊരുത്ത ബരിസലില്‍ നിന്നു,
ഓരോ വരവിലും കാലുകളില്‍,
വിരലുകള്‍ മുളച്ചു കൊണ്ടിരുന്നു ..
അന്നും നിന്റെ വാതില്‍ താഴുകള്‍,
എഴുതി കൊണ്ടേ ഇരുന്നു..
തീകട്ടകള്‍ മുളപ്പിച്ച മറവികള്‍ നിഴലുകളുമായി,
വേഴ്ചയില്‍ അമര്‍ന്ന ചോര തുളികള്‍ക്ക്,
പറയാന്‍ ഒരു പാട് ഉണ്ടായിട്ടും മുറിച്ചു മാറ്റാന്‍,
ഒരു കടലുപോലും തരാതെ,
പുറത്താക്കപെട്ട അക്ഷരങ്ങളോട് കയര്‍ത്ത,
നിന്റെ കഥാപാത്രങ്ങള്‍ തുടചെടുക്കപെട്ടിട്ടും,
ഇടതു ഉപ്പുറ്റിക്കു പിറന്ന ഈ ചൂണ്ടു വിരല്‍ മാത്രം അവശേഷിച്ചു.
ആയിരാമത് തള്ളവിരല്‍ പിറന്ന തിരിച്ചു വരവില്‍
ഒരു ചെറു വിരല്‍ വാക്ക് ബാക്കി.
ഓരോ തുള്ളിയും ഓരോ പ്രളയത്തെ പ്രസവിച്ച ,
കൃഷണ മണികളോട് ഒരു അനാഥവിരല്‍ ചോദ്യം .
ഇരുമ്പ് തരികളില്‍ ഹൃദയം താഴത്തിയ ,
മണല്‍ കാറ്റുകള്‍ പെറ്റ യുദ്ധങ്ങളില്‍ ;
വിരലുകള്‍ക്ക് പകരം വരണ്ട ചുണ്ടുകള്‍ കിളിര്‍ത്ത
പാദങ്ങളെ വായിച്ചിട്ടുണ്ടോ ,
അവയ്ക്ക് വെട്ടിയെടുക്കപെട്ട മുല കണ്ണുകളുടെ വിലാപം കൊണ്ട്;
നൂറ്റു എടുത്ത പാദുകങ്ങള്‍ ഉണ്ടോ .
അതോ ഇഴഞ്ഞു നീങ്ങുന്ന കുഞ്ഞു
രക്തതുള്ളികളുടെ നിരാലംബ രോദനമുണ്ടോ.
അപ്പോഴും നീ എഴുതി കൊണ്ടേ ഇരുന്നു ,
പിറകിലെ നിഴലില്‍ മറച്ചു വെച്ച കുപ്പിയില്‍ നിന്നു .
മുന്നിലെ അവശേഷിക്കുന്ന കൈ വെള്ളയില്‍ ,
അടുത്ത ആയിരം വര്‍ഷത്തില്‍ ഒരു വിരല്‍ പോയിട്ട് ,
കാലടി പോലും പിറക്കില്ല എന്ന ആയിരത്തി ഒന്നാമത് ചിന്തയില്‍ ..