ഇനി നിഴലുകളുടെ പ്രഭാതം

നിന്നിലമ്മര്‍ന്നു കിടന്ന വൃണങ്ങള്‍ക്ക് ഉപ്പു തരികള്‍ പകര്‍ന്ന,-
കിതപ്പിന്റെ വരാന്തകള്‍      
വാതിലുകളുടെ ശവഘോഷ യാത്ര...

പിഴിഞ്ഞെടുത്ത പലായനങ്ങള്‍ക്ക് ,
റിമോര്‍ട്ടില്‍ തളിര്‍ത്ത ശൈത്യ  നിമിഷങ്ങള്‍..


വേരുകള്‍ അറ്റ് പോയിട്ടും വിയര്‍പ്പു ചിന്തകള്‍ ,
ധമനികളിലെ ചവര്‍പ്പ് പാതയിലൂടെ വളര്‍ന്നു  .
    
അടഞ്ഞു കിടന്ന അറകളില്‍ നിന്നു
അക്കങ്ങളുടെ ചൂണ്ടു വിരലുകള്‍...
നീളുമ്പോള്‍ ഇനി നിഴലുകളുടെ പ്രഭാതം.