വാതിലിന് ഇരുപുറവും വല്ലാത്ത നിശബ്ദ്ധയാണ്,
ഒന്നു മരണത്തോടുള്ള ശത്രുതയും,
മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും..
ഒന്നു മരണത്തോടുള്ള ശത്രുതയും,
മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും..
ഒരോ നിമിഷവും വിലപെട്ടതാണ്
ഒരു ഉപ്പു തുള്ളിയോളം അളവിൽ പിഴച്ചാൽ
കടലോളം ശൂന്യതയാണ്...
അകത്തുള്ളവർക്കു ഭൂതകാലത്തിലെകണക്കെടുപ്പുകൾ-
ശ്വാസങ്ങളുടെ നിമ്നൊനത ചലനം കൊണ്ടു ആവർത്തിച്ചെഴുതിയെടുക്കാനുള്ള വ്യഗ്രതയിലും.
ബാക്കിയായ പ്രണയത്തിന്റെ ഇരുട്ടെഴുത്തുകൾ .
കൊടുത്താലും തീരാത്ത ബാദ്ധ്യതകൾ
കൊടുത്താലും തീരാത്ത ബാദ്ധ്യതകൾ
ആവർത്തിച്ചെഴുതിയിട്ടും മാഞ്ഞുപോകുന്ന-
കടമകളുടെ ചില്ലക്ഷരങ്ങൾ.
ആസക്തിയുടെ സൂര്യൻ എത്ര ഉദിച്ചിട്ടും-
വെളിച്ചെപെടാത്ത ഹൃദയത്തിന്റെ പരിദേവനങ്ങൾ.
തിരിച്ചെടുക്കാനാവാത്ത പാഴ്‌വാക്കുകളുടെ
ഓർത്തെടുക്കലുകൾ
നീണ്ട നാളത്തെ ശേഷിപ്പ് കുറ്റബോധത്തിന്റെ ഗർത്തങ്ങൾ
വീണ്ടുമൊരു പൊളിച്ചെഴുത്തിന്നു
നീണ്ട നാളത്തെ ശേഷിപ്പ് കുറ്റബോധത്തിന്റെ ഗർത്തങ്ങൾ
വീണ്ടുമൊരു പൊളിച്ചെഴുത്തിന്നു
സന്ധി ഭാഷണം എന്ന നിസ്സഹായതകൾ
ഐ സി യു വെറുമൊരു ആതുരാലയ വരാന്തയല്ല,
ജീവിതത്തിന്റെ അനിവാര്യമായ വായന മുറികൾ കൂടിയാണ്.
ജീവിതത്തിന്റെ അനിവാര്യമായ വായന മുറികൾ കൂടിയാണ്.