അലച്ചിലാണ് നിയോഗം..


അലച്ചിലാണ് പ്രണയിന്നിയുടെ നിയോഗം , 
വിങ്ങി തേടുകയാണ് ആട്ടിയിറക്കപെട്ട പുഴയും,
കാട്ടു ദൈവം അലറി നടന്ന അനാഥയിരമ്പുകളില്‍-
തോളിലേന്തിയ  പൌരാണിക നീരോഴുക്കുകളാല്‍ ,
ഓരോ അവിശുദ്ധ ആത്മാവുകളിലേക്കും നടന്നടുക്കുകയാണ്.


മദ്ധ്യേ കുരിശേന്തിയവനെ, മുലയൂട്ടിയവളുടെ കല്ലറ പാടുകള്‍  .
മുറിഞ്ഞ  നിരാശ്രയ ശകാരങ്ങളിലൂടെ പടര്‍ന്നിറങ്ങിയവള്‍...

മുങ്ങി മരിക്കാന്‍  അലറിയോഴുകും-
കാല്‍ പെരുമാറ്റങ്ങള്‍,

തലചായ്ക്കാന്‍ വെയിലിന്റെ-
ചൂണ്ടു വിരല്‍ . 
പൊള്ളിയഴുകുമ്പോള്‍ പിറന്ന മരങ്ങള്‍.

അറിയപെടാത്ത താരാട്ടിലൂടൊഴുകിയ  മിന്നല്‍ പ്രവാഹങ്ങള്‍  .
വെറുതെയാണീ വേരുകളെന്നും,
ഭ്രാന്താണീ പേമാരിക്കെന്നും  ഉറഞ്ഞു -
കുടിയിരക്കപെട്ട കാല്‍  പാതകള്‍....... 

കനിവല്ലയീ പിറപ്പും,  ചവോളമീ  വെറുപ്പും,
കൈമാറില്ല  കണ്ണീരും,
അപരിചിത കടല്‍ കയങ്ങളോടു  കയര്‍ത്തു മടുക്കും വരെ,
അലഞ്ഞു തുലഞ്ഞു  തീര്‍ക്കുമീ  ജന്മ നിയോഗം .....