നാം മരിച്ചവര്‍...

നാം സംസാരിക്കുന്നത് നമ്മോടു തന്നെയാണ് ..
എന്നെ നീ അറിയുന്നതേയില്ല .
ഞാന്‍ നിന്നെയും ..

എഴുതിയതെല്ലാം എന്നാല്‍ 
വായിക്കപ്പെടുന്നു.

നീ വായിച്ചതായി -
എനിക്ക് തോന്നുന്നു...

കാണുന്നതേയില്ല, 
കേള്‍ക്കുന്നതേയില്ല,

എന്നിട്ടും 
തമ്മില്‍ ഒലിച്ചിറങ്ങുന്നു..

നാം മരിച്ചു പോയവര്‍ ,ജീവിച്ചിരിക്കുന്നു എന്ന് ധരിക്കുന്നവർ.
മരിച്ചവര്‍ കാരണമില്ലാതെ പിറുപിറുത്തു കൊണ്ടേയിരിക്കും ..


എങ്കിലും ജീവിച്ചിരിക്കുന്നവരെ,
അവര്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും,

ആരുമറിയാതെ.