ഹൃദയ ഭിത്തികളിലേക്ക് നീളുന്നത്......


വ്യോമ കണങ്ങളിലേക്കുള്ള അവസാന തീവണ്ടിയും 
ആര്‍ത്തി മൂത്ത ഇരുളനെ പോലെ കുറുകി കഴിഞ്ഞു 
പെറ്റു ഇട്ടവന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍
 കണ്‍ ഫോം ഇല്ലാത്ത ഒരു ടിക്കറ്റ് 
വിറങ്ങലിച്ചു നില്‍ക്കുന്നു .

യാത്രക്ക് മുന്പ് സഹയാത്രിക കൈവിട്ടവന്റെ

അവസാന വാതില്‍ പാളി ഷോട്ട്.., 

മറവികള്‍ തിന്നു വളര്‍ന്ന

ഒരു ഡി എന്‍ എ കാര്‍ക്കശ്യം,
നദികളുടെ ആഴങ്ങളിലേക്ക് തുടല് മുറിക്കുന്നു .

ഉണക്ക മണ്ണിന്റെ കാമവും ,

രാത്രി വിഴുങ്ങിയ മേഘങ്ങളുടെ 
നിലവിളികളും ഇണ ചേര്‍ന്ന
കലാപന്റെ അവസാന വിരലെഴുത്തു ഇങ്ങനെ ആയിരിക്കും ..

"അനാഥ സെല്ലുകള്‍ മുളച്ച കടല്‍ കനവുകളും,
തീരത്ത്‌ ഇരച്ചു തളര്‍ന്ന വര്‍ത്തമാന നിസ്സഹായതയും,
കെട്ടു പിണഞ്ഞ ഈ തുരുമ്പ് പാളങ്ങളുടെ അഗ്രങ്ങള്‍.,
നമ്മുടെ 
നേര്‍ത്ത ഹൃദയ ഭിത്തികളിലേക്കാന്നു നീളുന്നത് .. "