കനല്‍ കുടിച്ച നെറ്റി താഴുകള്‍നിന്റെ മടക്കം, 
പകുതി വെന്ത  ചോറ്റു ഞെരംബുകളുടെ മിടിപ്പ് .

വേച്ചു വേച്ചു വരും കാല്‍പെരുമാറ്റം, 
എന്നെ ഭയപെടുത്തിയ ഉറയൂരിയ നിന്റെ നിഴല്‍.

നിരാലംബമായ ഒരു ചുഴി,
എന്റെ കാതുകളുടെ കടല്‍ ചോരുക്ക്. 


ഇടയില്‍ മുറിഞ്ഞു പോയ പ്രാണന്‍,
നെഞ്ചിന്‍ കൂടുകള്‍ തകര്‍ത്ത് കുത്തിയൊഴികിയ
നിന്റെ അശാന്ത വേഗങ്ങള്‍.

വിശക്കുന്ന മരുഭൂമികള്‍,
തടവ്‌ കൂടാരങ്ങളുടെ കാഴ്ചകളെ തകര്‍ത്ത,
പെരുകുന്ന വിഭ്രാന്ത നിനവുകള്‍.

അലറുന്ന കണ്‍ കുഴികളില്‍ പിറക്കുന്നു,
അലസമായ ഒരു പുഴ..

അളിഞ്ഞു വമിക്കുന്ന നിന്റെ കാല്‍ വളയങ്ങള്‍,
അലയുന്ന അന്ഗ്നി കൈകളില്‍,
ഞെരിഞ്ഞു തീരേണ്ട ഒരു ഇര.

പ്രവാസത്തിലെ മുറിഞ്ഞു വാര്‍ന്ന പ്രണയം ,
പ്രളയത്തിനു മുന്പ് നുഴഞ്ഞു കയറിയവനെ,
പിഴുതു തീര്‍ക്കാനുള്ള തൂക്കു കയര്‍.

നമ്മുടെ കനല്‍ കുടിച്ച നെറ്റി താഴുകള്‍
ഇറുകിയ തുരുമ്പ് സെല്ലുകളെ,


വര്‍ത്തമാനത്തില്‍ നിന്ന് മറവിലേക്ക് കോര്‍ത്തെടുക്ക്മ്പോള്‍,
കൈവെള്ളയില്‍ അവശേഷിച്ച ഒരേ ഒരു വാക്ക്,
എന്നെ കണ്ടു മുട്ടിയ ചതുപ്പ് പാടങ്ങള്‍ക്കു ഉള്ളില്‍ നീ കുഴിച്ചു മൂടുക

കണക്കു കൂട്ടലുകളില്ലാത്ത ഒരു പാഴ് വേര് എങ്കിലും
നമ്മുടെ കാലടി മുറിവുകളെ തിരഞ്ഞു പടര്‍നെന്നു വരാം ....