ആകുമായിരുന്നില്ല ഞാന്‍ .

 മരിക്കുകയില്ലായിരുന്നു ഞാന്‍-
കാലവര്‍ഷങ്ങളെ പിറകോട്ടു 
വലിക്കുന്ന
 ഇരുമ്പ് പാദുകങ്ങള്‍
വസന്തങ്ങളുടെ നീരോഴുക്കിനെ ഞെരിചില്ലായിരുന്നെങ്കില്‍.


പിറക്കുകയില്ലായിരുന്നു  ഞാന്‍
മഞ്ഞുമലകളെ താരാട്ടുപാടിയ ആഴികളെ
പിഴിഞ്ഞെടുത്ത നീണ്ടവിരലുകള്‍
         പിതാമഹന്റെ നെറ്റിതുളച്ചു  കയറിയില്ലായിരുന്നെങ്കില്‍.



കാണുകയില്ലായിരുന്നു ഞാന്‍
ആസക്തിയുടെ തീരത്തടിഞ്ഞ കബന്ധങ്ങള്‍ക്ക്
സൂര്യനോളം പോന്ന മിഴികള്‍ ഇല്ലായിരുന്നെങ്കില്‍







 അലയുകയില്ലായിരുന്നു ഞാന്‍.
അപരന്റെ വയറ്റിലെ രക്ത കുഴലുകള്‍
അസ്ഥികള്‍ ഒടിഞ്ഞു തൂങ്ങിയ.

വീട്ടുപടികളോട് കയര്‍ത്തില്ലായിരുന്നെങ്കില്‍


പറക്കുകയില്ലായിരുന്നു ഞാന്‍
തിളങ്ങുന്ന വീഥികള്‍ പ്രസവിച്ച;
പര്‍വതങ്ങളിലെ ഗുഹ മനുഷ്യര്‍ക്ക്
നഖങ്ങള്‍ മുളചില്ലായിരുന്നെങ്കില്‍

പ്രണയിക്കുകയില്ലായിരുന്നു ഞാന്‍
ആരവല്ലികളില്‍ കാറ്റു മുളച്ചപ്പോഴേ മയങ്ങിപോയ
എരിമലകളുടെ വീണകമ്പികള്‍
കടല്‍ യുഗങ്ങളെ പുണര്‍ന്നു
എന്‍റെ തീരത്ത്‌ താരാട്ടായ്

  ഇരച്ച്ച്ചു കയറിയില്ലായിരുന്നെങ്കില്‍.

 ആകുമായിരുന്നില്ല ഞാന്‍-
 ഭൂവല്‍ക്കത്തിന്റെ നിലവിളികളില്‍  നിന്നു
 സൌരയൂഥത്തിന്റെ ഇടനാഴികളിലേക്കു,
 എന്നെ വിതക്കാന്‍ എനിക്കാകുമായിരുന്നില്ല എങ്കില്‍.