Showing posts with label അടുത്ത മഹാ യുദ്ധം. Show all posts
Showing posts with label അടുത്ത മഹാ യുദ്ധം. Show all posts

അടുത്ത മഹാ യുദ്ധം

ഞങ്ങളെ കെട്ടി വരിഞ്ഞത് കള്ളി  ചെടികളുടെ ചങ്കുകള്‍ കൊണ്ടാണ് ...

ഒരു ലോകത്തെ മറച്ചു വെച്ച്
ദാഷ്ട്യത്തിന്റെ മുള്ളുകള്‍,
നിര്‍ലോഭമായി തഴച്ചു വളര്‍ത്തിയ പ്രണയം ...

ഒരിക്കല്‍ വനാന്തര കലാപത്തില്‍
അവമാനിതയായി പടിയിറക്കപെട്ട ഗര്‍ഭം.

പഴുത്ത മണല്‍ തരികള്‍ക്ക് ഇരയക്കപെട്ടവന് ,
കൊടുത്ത അവസാന, 
ഒരു ഇറക്ക്.....

ഇനി ഒരു സത്യം പറയാം.. 

മരുഭൂമികള്‍ പിഴിഞ്ഞെടുത്ത ഈ ചങ്ക്-
അതായിരിക്കും,
 ഞങ്ങളുടെ അടുത്ത മഹായുദ്ധവും തീരുമാനിക്കുന്നത് ...