ഞാന്‍ നിന്നെക്കാള്‍ മുന്പേ മരിച്ചവന്‍..

ഞാന്‍ നിന്നെക്കാള്‍ മുന്പേ മരിച്ചവന്‍ എന്ന സത്യം
ആഴങ്ങളിലെ നിശബദ്ധത പോലെ നീയറിയണം .. 
എന്‍റെ കണക്കില്ലാത്ത കണ്ണീര്‍ പ്രവാഹങ്ങള്‍ക്ക്
വഴിയൊരുക്കിയ കാലം തന്നെ ആണ് നിന്നെയും വിഴുങ്ങിയത്
നീ ഉറങ്ങി എണീറ്റ മരുഭൂമിയുടെ പരിദേവനങ്ങള്‍ തന്നെ ആണ്
എന്നെയും ഒരിക്കല്‍ ചുട്ടു പൊള്ളിച്ചത്..
പുഴുങ്ങിയ ഈന്ത കുരുവിന്റെ ചുംബനങ്ങളില്‍ നിന്നു
മരണത്തിനു മുന്ബുള്ള ശൂന്യതയിലേക്ക് എന്നെ പുറത്താക്കിയ
അതേ ഹൃദയങ്ങള്‍ തന്നെ ആണ്
നെല്‍ മണികളുടെ നിറങ്ങളില്‍ നിന്നു
നിനക്കും അലയുന്നതിനുള്ള ശവ കച്ച ഒരുക്കിയത്,,