Showing posts with label ആരോയെന്നെ പറിച്ചെടുക്കുന്നു.... Show all posts
Showing posts with label ആരോയെന്നെ പറിച്ചെടുക്കുന്നു.... Show all posts

ആരോയെന്നെ പറിച്ചെടുക്കുന്നു...

കുറുകുകയാണ് വിശപ്പ്‌ ഓരോ സെല്ലിലും. 

ഹൃദയ നാളികളിൽ കടൽ തിരിച്ചോഴുകുന്നു,

കനിവറിയാത്ത കാട്ടു തീ കുടിയിറങ്ങുന്നു .

നിലാവിൽ നിവർത്തിയ യന്ത്ര കൈ,
നിഴലിൽ മടങ്ങാനൊരുങ്ങുന്നു.


ഒരു പുഴുവിലൂടെ നടക്കാനിറങ്ങുമ്പോൾ ,
ശ്വാസത്തിനും സൂര്യനുമിടയിലെ പാത മാഞ്ഞു പോകുന്നു.


കാടുകൾ പ്രളയങ്ങളെ വിഴുങ്ങാനായുന്നു.
തടാകങ്ങൾ വാതിലുകളെ മുക്കി കൊല്ലുന്നു .


പുല്ലിൻ നാവിലൂടെ മഴകൾ മുളക്കുന്നു.
ഇരുട്ട് മൌനത്തെ പ്രണയവുമായി ഇണച്ചേർക്കുമ്പോൾ,


ആദിയിൽ നിന്നൊരു ഗോത്ര ദേവതയിലൂടെ ആരോയെന്നെ പറിച്ചെടുക്കുന്നു .