ഒരു പ്രണയം പിന്‍‌വലിക്കുന്നു,,,,...

ആര് ഞാന്‍ ആരെ ഞാന്‍ ഒന്നിരനീടുമോ
ആരെകുഴക്കുവാന്‍ യാത്രയാകുനുവോ...
വേറെ ഒരാളായി ഞാന്‍ വേരറ്റു വീഴുമോ,
വേദന കൊണ്ട് ഞാന്‍ നീറി മരിക്കുമോ...


തീയായ് നുരക്കുന്ന ജീവിതാമാണ് ഞാന്‍,
തേടി അലക്കുന്നു തീരാത്ത ഭിത്തിയില്‍.
മിന്നി പോലിഞ്ഞുപോം മുന്നിലെ താരകം,
പിന്നില്‍ മറഞ്ഞവര്‍ പൊട്ടി ചിരിക്കയാം...


എത്ര നാളിങ്ങനെ എന്തിനോ, എന്തിനായ്,..
വെന്തു തീരാത്തോരീ നെഞ്ച് വലിക്കുന്നു.
ഉള്ളില്‍ കറങ്ങുന്ന ഒരുനേര്‍ത്ത തേങ്ങലായ്,
ഉണ്ടായിരുനോര ഒരു മധുര ദര്‍ശനം..


കണ്ണില്‍ കുതിര്‍ന്നത്‌ ആരായിരുനുവോ,..
കല്ലാല്‍ കടഞ്ഞൊരു മാനസ സ്വതമോ...
പ്രീതിയാല്‍ പിളരാത്ത കല്ലായിരുന്നുവോ,..
പവനനാല്‍ ഉലയാത്ത കടലായിരുന്നുവോ,,


ആതുരാലയത്തില്‍ ആതിര എന്നപോല്‍ ,
ആര്‍ദ്രമാം നെഞ്ചില്‍ പുരട്ടി നീ ലേപനം..
നിന്നില്‍ കൊരുത്തത് തീരാത്ത ധാഷ്ട്ട്യമോ,,?
എന്നില്‍ തറച്ചത്എന്‍ തിരസ്കൃത പ്രണയമോ;


എന്നില്‍ മുന്നിലെപോഴും ആടിത്തിമര്‍ക്കുന്നു..,
നിന്നില്‍ നിറഞ്ഞൊരാ പരിഹാസ വാക്കുകള്‍.
പൊറുക്കുക എന്ന് ഞാന്‍ കേഴുന്നു പിന്നെയും.,
വെറുകുവാന്‍അറിയാത്ത തരള ഹൃദയതിനാല്‍..


വെറും രണ്ടു ശാപ ദിനങ്ങള്‍ക്ക്‌ ശേഷം മടങ്ങിടാം ഞാന്‍ ,

വെറുതെ മോഹിചൊരീ തീരാത്ത മോഹമായ് .
ഉള്ളിന്റെ ഉള്ളില്‍ കലബുന്ന വാക്കുകള്‍,
പിന്‍‌വലിക്കുന്നു ഞാന്‍ എന്നേക്കും എന്നേക്കും........