കനലുകള്‍ പൂക്കുന്ന കാലം .....

നിനയാത്ത നേരത്ത് നനവാര്‍ന്ന നെഞ്ഞുമായ്,
നിന്നെ തലോടുവാന്‍ വന്നു ഞാനും,
കടലില്‍ കലങ്ങിയ കണ്ണീരു പോലെ നീ..
കാമിനി അന്നന്നെ കണ്ടിരുന്നോ..


മുള്ളില്‍ മയങ്ങുവാന്‍ മൊഴിയാതിരിക്കുവാന്‍,
മനസ്സില്‍ മടങ്ങാത്ത സൂചിപോലെ.

മുറിവില്‍ മുളപ്പിച്ച മധുവൂറും വാക്കുകള്‍,
മുന്നിലെ മുറിയില്‍ നിറച്ചു നീയും..


യാതന തന്നു നീ യാത്രയാക്കിയെന്നെ,

മറയാത്ത മരണമായ്‌ മുറിവ് വാക്കാല്‍,
കാലം കഴിഞ്ഞിട്ടും കാറുകള്‍ പെയ്തിട്ടും

,കനവുകള്‍ വേവുന്ന കനലുപോലെ....