പലായനങ്ങളുടെ കണക്കു പുസ്തകം

ചൂണ്ടുവിരലുകള്‍ കുമിഞ്ഞു,
കൂടിയ ചാറ്റല്‍ ചുംബനങ്ങളിൽ  ,
പലായനങ്ങളുടെ കണക്കുപുസ്തകം  തുറന്ന്,
മറഞ്ഞു പോയ വെളിപാടുകളുടെ  നഖങ്ങള്‍കിളിര്‍ത്തു ...

അങ്ങ്ദൂരെ,
സ്രോതസിനികളുടെ പിണഞ്ഞു പോയ ഞെരബുകള്‍. 
നിണാങ്കിത പാടുകള്‍ തിരഞ്ഞു നടന്നു 

ആദ്യപ്രളയത്തിന്റെ ഹൃദയവും തുറന്ന്,
വിലാപങ്ങളുടെ കുരുക്കുകള്‍,
മരങ്ങളുടെ നാവുകള്‍ പിഴുതു വിതച്ചു .,

കാറ്റു കുടിച്ച മണല്‍ ചില്ലകളില്‍,
 പ്രാണന്‍ കുരുക്കി ,
നിലാവ്ഭോഗിച്ച ഇടവഴികളിലെ-
 മൌനത്തിനു ഇരയായി ....

ഇനി ഉപ്പു കനവുകളെ വിഴുങ്ങുന്ന-
 പേമാരിയെ ചുരത്താന്‍,
മുന്നോട്ടാഞ്ഞ നിന്റെ കായ്ക്കുന്ന സ്തനങ്ങളില്‍,

ഈ ദിശ തെറ്റിയ പാദങ്ങള്‍-
 പ്രവാഹിനികള്‍ക്ക് പ്രസവിച്ച-
 നിന്റെ കാമത്തില്‍ മരിച്ചുകിടക്കും .