തൂക്കു കയര്‍ വഴികാട്ടിയാവുന്നു...


ചന്ദ്രന് മുകളിലൂടെ ആണ് നടന്നത്
കയ്യെത്തു ഇടിമിന്നലുകളെ കനവ് കണ്ട്,

സൂര്യനില്‍ നിന്ന് വരചെടുത്ത ഒരു വൃത്തം,
വികര്‍ഷണ ബിന്ദുവിനെ മറികടന്ന്..,
കാഴ്ച്ചകള്‍ തിളക്കുമ്പോള്‍ ,
രക്തപങ്കിലമായ ഒരു ഗോളം,
വിഴുങ്ങുന്നത് പോലെ.

താരകങ്ങളില്‍ നിന്ന് താരകങ്ങളിലെക്കും ,
ബഹിരാകാശ കുന്നുകളില്‍ നിന്ന്,
താപ വ്യതിയാനങ്ങളിലേക്കും.
ഒരു ഉല്‍ക പ്രവാഹമായ്... 

കരളില്‍ പച്ചകുത്തിയ-
ജനിതക വൈകല്യം,
ചുട്ടു പഴുത്ത്,
  
കാടില്ലാത്ത,
മലയില്ലാത്ത,
പിറക്കാന്‍ കുഞ്ഞില്ലാത്ത ,
പിളരാന്‍ അന്ഗ്നിപര്‍വതങ്ങള്‍ ഇല്ലാത്ത,
വിലപിക്കാന്‍ മേഘനിഴലുകള്‍ ഇല്ലാത്ത ,
അലറാന്‍ ഗര്‍ജ്ജനങ്ങള്‍ ഇല്ലാത്ത,

പടരാന്‍ കാലടികള്‍ ഇല്ലാത്ത,     
ഇഴയാന്‍ നടപ്പാതകള്‍ ഇല്ലാത്ത,
പ്രണയിക്കാന്‍ നിലാവ് മുളക്കാത്ത ,
എരിമണല്‍ കടലുകള്‍,.

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്-
നിറയൊഴിച്ചു കൊണ്ടിരുന്നു .

നിഗൂഢമായ ശബ്ദ്ധങ്ങള്‍ വില്പനക്കില്ലാത്ത,
ഉടലിനെ പ്രാപിക്കാന്‍ ഒരുങ്ങുമ്പോള്‍ ,
വിയര്‍പ്പുകുടിച്ച നിശ്വാസം
അവസാനമായി പിറുപിറുക്കുന്നു..
    
ഗര്‍ഭ പാത്രങ്ങള്‍ സ്പോടനങ്ങളോട്,
യുദ്ധം പ്രഖ്യാപിക്കുന്നു,
ഒരു ഭ്രൂണ നിലവിളി ഗന്ധക കാറ്റുകളെ,
വിധിക്കാന്‍ തയ്യാറെടുക്കുന്നു..
പലായനത്തിന് ഒരുങ്ങിയ രാത്രി,
തൂക്കു കയര്‍ വഴികാട്ടിയാവുന്നു..